ന്യൂയോര്‍ക്ക്: സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. അര്‍ജന്റീനയുടെ ഡിയഗോ ഷ്വാര്‍ട്ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 7-5, 6-2) പരാജയപ്പെടുത്തിയാണ് നദാലിന്റെ സെമി പ്രവേശനം.
രണ്ടു മണിക്കൂറും 47 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിലാണ് 20-ാം സീഡായ ഷ്വാര്‍ട്ട്‌സ്മാന്‍ തോല്‍വി സമ്മതിച്ചത്. യു.എസ് ഓപ്പണില്‍ നദാലിന്റെ തുടര്‍ച്ചയായ എട്ടാം ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു ഇത്.
Content Highlights: Nadal beat Schwartzman To Reach US Open Semi finals