ഫെഡറര്‍ക്കെതിരായ സെമിഫൈനലില്‍ നിന്ന് നദാല്‍ പിന്മാറാന്‍ കാരണം


1 min read
Read later
Print
Share

റഷ്യയുടെ കാരെന്‍ കചനോവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് നദാലിന്റെ പ്രതീക്ഷകള്‍ക്കു മേല്‍ പരിക്ക് വില്ലനാകുന്നത്.

കലിഫോര്‍ണിയ: ''നദാലിനെതിരെയുള്ള ഒരു മത്സരം നഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല'', ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ റാഫേല്‍ നദാലിനെതിരെയുള്ള സെമിഫൈനല്‍ മത്സരം നിശ്ചയിക്കപ്പെട്ടപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററുടെ പ്രതികരണമിതായിരുന്നു. എന്നാല്‍ ഫെഡററേയും ലോകമൊട്ടുക്കുമുള്ള ടെന്നിസ് പ്രേമികളേയും നിരാശയിലാക്കി നദാല്‍ സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് പിന്മാറി.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് നദാലിന്റെ പിന്മാറ്റം. റഷ്യയുടെ കാരെന്‍ കചനോവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് നദാലിന്റെ പ്രതീക്ഷകള്‍ക്കു മേല്‍ പരിക്ക് വില്ലനാകുന്നത്. കചനോവിനെതിരായ മത്സരത്തില്‍ പരിക്കേറ്റ താരം ചികിത്സ തേടിയാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ഫെഡറര്‍ക്കെതിരേ മത്സരിക്കാന്‍ താന്‍ പൂര്‍ണസജ്ജനാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞാണ് നദാലിന്റെ പിന്മാറ്റം. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് വാക്കോവര്‍ ലഭിച്ച ഫെഡറര്‍ ഓസീസ് താരം ഡൊമിനിക്ക് തിയെമിനെ നേരിടും.

ഫൈനലിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ഫെഡറര്‍ എന്നാല്‍ അത് ഇത്തരത്തിലായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 2017 ഒക്‌ടോബറിലാണ് നദാലും ഫെഡററും അവസാനം മുഖാമുഖം വന്നത്. ഇരുവരും തമ്മിലുള്ള അവസാന അഞ്ചു മത്സരങ്ങളും വിജയിച്ചത് ഫെഡററായിരുന്നു. 2014 ജനുവരിയിലാണ് നദാലിന് അവസാനമായി ഫെഡററെ തോല്‍പ്പിക്കാനായത്.

ഇരുവരും മത്സരത്തില്‍ കൂടുതല്‍ വിജയങ്ങള്‍ നദാലിന്റെ പേരിലാണ്, 23 വിജയങ്ങള്‍. 15 എണ്ണത്തിലാണ് ഫെഡറര്‍ക്ക് വിജയിക്കാനായത്.

Content Highlights: Indian Wells Rafael Nadal withdraws from Roger Federer semi-final with knee injury

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram