ഫ്രഞ്ച് ഓപ്പണ്‍: മറെ, റാവോണിച്ച് പ്രീ ക്വാര്‍ട്ടറില്‍


2 min read
Read later
Print
Share

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസും സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും ഉള്‍പ്പെട്ട സഖ്യം ജര്‍മനിയുടെ അന്ന ലെന-കൊളംബിയയുടെ റോബര്‍ട്ട് ഫറ സഖ്യത്തെ തോല്‍പ്പിച്ചു

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മറെയും എട്ടാം സീഡായ കാനഡയുടെ മിലോസ് റാവോണിച്ചും പ്രീ ക്വാര്‍ട്ടറില്‍.

ആന്‍ഡി മറെ ക്രൊയേഷ്യയുടെ കാര്‍ലോവിച്ചിനെ കീഴടക്കിയപ്പോള്‍ (6-1, 6-4, 7-6) റാവോണിച്ച് സ്ലോവാക്യയുടെ ആന്ദ്രേ മാര്‍ട്ടിനെ (7-6, 6-2, 6-3) കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യതനേടിയത്. മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ റാമോസ് വിനോലാസ് യു.എസ്സിന്റെ ജാക് സോക്കിനെ (6-7, 6-4, 6-4, 4-6, 6-4) കീഴടക്കി.

വനിതാ സിംഗിള്‍സില്‍ പത്താം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ യു.എസ്സിന്റെ സീഡില്ലാ താരം ഷെല്‍ബി റോജേഴ്സ് (6-0, 6-7, 6-0) അട്ടിമറിച്ചു. അതേസമയം നാലാം സീഡായ സ്പെയിനിന്റെ മുഗുറുസയും റുമാനിയയുടെ സിമോണ ഹാലെപ്പും ജയത്തോടെ പ്രീ ക്വാര്‍ട്ടറിലെത്തി. മുഗുറുസ ബെല്‍ജിയത്തിന്റെ വിക്മേയറെയും (6-3, 6-0) ഹാലെപ്പ് ജപ്പാന്റെ നവോമി ഒസാക്കയെയും (4-6, 6-2, 6-3) തോല്‍പ്പിച്ചു.

മറ്റു മത്സരങ്ങളില്‍ റുമാനിയയുടെ ഐറിന കമേലിയ ബെഗു ജര്‍മനിയുടെ അനിക ബെക്കിനെയും (6-4, 2-6, 6-1) ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയെയും (6-3, 6-7, 7-5) തോല്‍പ്പിച്ചു.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്, ബൊപ്പണ്ണ സഖ്യങ്ങള്‍ ജയിച്ചു. പേസും പോളണ്ടിന്റെ മാറ്റ്ക്കോവ്സ്‌കിയും ചേര്‍ന്ന സഖ്യം ഒസ്ട്രിയയുടെ ജൂലിയന്‍ നോള്‍, ജര്‍മനിയുടെ ഫ്ളോറിയന്‍ മേയര്‍ എന്നിവരുള്‍പ്പെട്ട സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചപ്പോള്‍ (6-4, 6-3) ബൊപ്പണ്ണയും റുമാനിയയുടെ ഫ്ളോറിന്‍ മെര്‍ഗെയും ഉള്‍പ്പെട്ട സഖ്യം ഫ്രാന്‍സിന്റെ ബാരെര്‍-ഹാലിസ് സഖ്യത്തെ നേരിട്ടുള്ള സെറ്റില്‍ (6-3, 6-4) തോല്‍പ്പിച്ചു.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസും സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും ഉള്‍പ്പെട്ട സഖ്യം ജര്‍മനിയുടെ അന്ന ലെന-കൊളംബിയയുടെ റോബര്‍ട്ട് ഫറ സഖ്യത്തെ തോല്‍പ്പിച്ച് (6-4, 6-4) രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോള്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗും ഉള്‍പ്പെട്ട സഖ്യം (6-4, 6-3) ഫ്രാന്‍സിന്റെ ജോഹാന്‍സന്‍-ലമാസിന്‍ സഖ്യത്തെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram