ലീഡ്‌സ്: റംസാന്‍ മാസത്തില്‍ ലൈവായി കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന് മാപ്പ് പറഞ്ഞ് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം വഖാര്‍ യൂനുസ്. ഹെഡ്‌ലിങ്‌ലേയില്‍ നടന്ന ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെയാണ് വസീം അക്രമിന്റെ ജന്മദിനം ആഘോഷിച്ചത്. കമന്ററി ബോക്‌സിലിരുന്നായിരുന്നു ആഘോഷം.
എല്ലാവരും നോമ്പ് അനുഷ്ഠിക്കുമ്പോള്‍ ലൈവായി കേക്ക് മുറിച്ചതിനെതിരെ പാക് ആരാധകര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ വഖാര്‍ യൂനുസിനും വസീം അക്രത്തിനുമെതിരെ വ്യാപക പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് വഖാര്‍ യൂനുസ് മാപ്പപേക്ഷിച്ച് ട്വീറ്റ് ചെയ്തത്.
'ഇന്നലെ വസീം ഭായിയുടെ പിറന്നാളിന് കേക്ക് മുറിച്ചതിന് എല്ലാവരും ക്ഷമിക്കണം. റംസാന്‍ മാസത്തേയും നോമ്പ് അനുഷ്ഠിക്കുന്നവരേയും ഞങ്ങള്‍ ബഹുമാനിക്കണമായിരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണത്. എല്ലാവരോടും മാപ്പ് ചോദിക്കുന്നു' വഖാര്‍ ട്വീറ്റ് ചെയ്തു.
Content Highlights: Waqar Younis Apologises After Celebrating Wasim Akram's Birthday During Ramzan