സിഡ്‌നി: ഓസ്‌ട്രേലിയയിലെ തെരുവില്‍ പ്രിയതമ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോലി ആരാധകര്‍ക്ക് ആശംസ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
'ഓസ്‌ട്രേലിയയില്‍ നിന്ന് എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, വരുന്നത് നല്ലൊരു വര്‍ഷമാകട്ടെ'. അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കോലി ട്വീറ്റ് ചെയ്തു. മെല്‍ബണില്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത് കോലിയുടെ പുതുവത്സരാഘോഷത്തിന് ഇരട്ടിമധുരം നല്‍കുന്നു. നാലാം ടെസ്റ്റ് മത്സരത്തിനായി കോലി സിഡ്‌നിയിലാണിപ്പോള്‍. ജനുവരി മൂന്നു മുതലാണ് ടെസ്റ്റ് തുടങ്ങുക. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.
2018 ഇന്ത്യന്‍ നായകന് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍ എന്ന പദവിയുമായാണ് കോലി 2019-ലേക്ക് കടന്നത്. 69.81 ശരാശരിയില്‍ 2,653 റണ്‍സ് കോലി അടിച്ചുകൂട്ടി.
Content Highlights: Virushka Celebrate New Year on The Streets of Australia, Wish Fans