വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹമാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി ഓടിക്കൊണ്ടിരിക്കുന്നത്. വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചുള്ള കോലിയുടെ ട്വീറ്റ് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ട്വീറ്റായി മാറിയിരുന്നു.
പ്രശസ്തരായവരു അല്ലാത്തവരുമായി നിരവധി പേര്‍ കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട ആശംസാ ട്വീറ്റ് ഒരു കോണ്ടം ബ്രാന്‍ഡിന്റേതാണ്. ഡുറെക്‌സ് ഇന്ത്യ എന്ന പേരുള്ള കോണ്ടമാണ് വ്യത്യസ്തമായ ആശംസയിലൂടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ആ ട്വീറ്റ് ഇങ്ങിനെയായിരുന്നു. 'അനുഷ്‌കയ്ക്കും വിരാടിനും അഭിനന്ദനങ്ങള്‍. മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ.' വിരാട് കോലി തന്റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു' എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ട്വീറ്റ്.
ഡിസംബര്‍ 11 നായിരുന്നു കോലി-അനുഷ്‌ക വിവാഹം. ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.