ഗ്രൗണ്ടില്‍ തമാശ പങ്കിടുന്ന, നൃത്തം ചെയ്യുന്ന, ബാറ്റിങ് വെടിക്കെട്ട് നടത്തുന്ന വിരാട് കോലിയെ നമുക്ക് പരിചയമുണ്ട്. എന്നാല്‍ മനോഹരമായി പാട്ടുപാടാനും ഇന്ത്യന്‍ ക്യാപ്റ്റന് അറിയാം. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തില്‍ കോലി തന്റെ പ്രണയിനി അനുഷ്‌കയ്ക്ക് വേണ്ടി പാട്ടുപാടി.
ഇറ്റലിയിലെ വിവാഹച്ചടങ്ങിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അനുഷ്‌കയ്ക്കായി പാടിയത്. മിസ്റ്റര്‍ എക്‌സ് ഇന്‍ ബോംബെ എന്ന ചിത്രത്തില്‍ കിഷോര്‍ കുമാര്‍ പാടിയ പ്രണയാതുരമായ 'മേരേ മെഹബൂബ് ഖയാമത് ഹോഗി' എന്ന പാട്ടു പാടിയാണ് കോലിയുടെ അനുഷ്‌കയോടുള്ള സ്‌നേഹം പങ്കുവെച്ചത്.
സ്റ്റേജിലിരുന്ന് കോലി പാടുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് അനുഷ്‌ക ആ പാട്ട് ആസ്വദിച്ചു. കൈയടിയോടെയാണ് എല്ലാവരും കോലിയിലെ ഗായകനെ സ്വീകരിച്ചത്.
Virat perfect kohli singing at his own wedding function will melt your hearts ❤ #VirushkaKiShadipic.twitter.com/NW8kGmmWiz
— sakshi. (@kohlisflickshot) December 12, 2017