ജയ്പുര്‍: ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ പലപ്പോഴും അനുഷ്‌ക ശര്‍മ്മ ഗാലറിയിലുണ്ടാകും. വിരാട് കോലിക്ക് വേണ്ടി ഗാലറിയിലിരുന്ന് ആരാധകര്‍ക്കൊപ്പം ആര്‍പ്പുവിളിക്കും. മത്സരങ്ങള്‍ കഴിഞ്ഞാല്‍ അനുഷ്‌കയ്ക്ക് നന്ദി പറയാന്‍ കോലി മറക്കാറില്ല. സെഞ്ചുറി അടിച്ചാല്‍ ചുംബനത്തിലൂടെയാകും കോലിയുടെ സന്തോഷ പ്രകടനം.
നിലവില്‍ തന്റെ പുതിയ ചിത്രം സുയി ധാഖയുടെ പ്രചാരണ പരിപാടിയുടെ തിരക്കിലാണ് അനുഷ്‌ക. ജയ്പുരിലെ വിവേകാനന്ദ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികള്‍ നടന്നത്. ചിത്രത്തിലെ നായകന്‍ വരുണ്‍ ധവാനൊപ്പമായിരുന്നു അനുഷ്‌ക ജയ്പുരിലെത്തിയത്. പക്ഷേ അവിടേയും താരം കോലി തന്നെയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ ഉറക്കെ കോലി കോലി എന്ന് വിളിച്ചുപറയുകയായിരുന്നു. ഇതുകേട്ട് അനുഷ്‌കയ്ക്ക് നാണം വന്നു. ഉടനെത്തന്നെ താരത്തിന്റെ മറുപടിയുമെത്തി. 'വിരാട് കോലിയോട് എല്ലാവര്‍ക്കും പ്രേമമാണ്. എനിക്കും കോലിയോട് പ്രേമമാണ്. അദ്ദേഹത്തെ എല്ലാവരും മിസ്സ് ചെയ്യുന്നുണ്ടെന്നറിയാം. ഞാനും അതുപോലെ മിസ്സ് ചെയ്യുന്നുണ്ട്'.
Content Highlights: Virat Kohli’s name makes wife Anushka Sharma blush