മുംബൈ: വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ആഘോഷിക്കപ്പെട്ടതാണ്. വിവാഹശേഷം തിരക്കിലായിരുന്ന അനുഷ്‌കയും കോലിയും വീണ്ടും ഒന്നിച്ച നിമഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിരുഷ്‌കയുട ആരാധരകര്‍ പങ്കുവെയ്ക്കുന്നത്. വിവാഹശേഷം വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെയും അനുഷ്‌ക പുതിയ ചിത്രം പരിയുടെയും തിരക്കിലായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുകയും പരി തിയേറ്ററിലെത്തുകയും ചെയ്തതോടെ തിരക്കൊഴിഞ്ഞ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കണ്ടുമുട്ടി. പരിക്ക് ശേഷമുള്ള ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി അനുഷ്‌ക വിദേശത്ത് നിന്ന് തിരികെയെത്തിയപ്പോള്‍ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തില്‍ കോലി എത്തുകയായിരുന്നു. അനുഷ്‌കയുടെ കൈപിടിച്ച് കാറില്‍ കയറിതിന് പിന്നാലെ ഭാര്യയ്‌ക്കൊരു ആലിംഗനം നല്‍കാനും കോലി മറന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.
നേരത്തെ പാരി കണ്ടതിന് ശേഷം അനുഷ്‌കയെ അഭിനന്ദിച്ച് കോലി ട്വീറ്റ് ചെയ്തിരുന്നു. അനുഷ്‌കയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അനുഷ്‌കയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് പരിയെന്നുമായിരുന്നു കോലിയുടെ ട്വീറ്റ്.
Content Highlights: Virat Kohli Receives Wife Anushka Sharma At Airport