ഒരു ഷാമ്പുവിന്റെ പരസ്യത്തില്‍ നിന്ന് തുടങ്ങി നാല് വര്‍ഷം നീണ്ടു നിന്ന പ്രണയകാലം. ഇടയ്ക്കൊന്ന് പിണങ്ങിയെങ്കിലും കൂടുതല്‍ ഇണക്കത്തോടെ വീണ്ടും അവര്‍ ഒന്നിച്ചു. അതിനിടയില്‍ നായകന്റെ മോശം ഫോമിന് കാരണം നായികയാണെന്ന വിമര്‍ശനം വന്നപ്പോള്‍ ആ വിമര്‍ശനത്തിന്റെ മുനയൊടിക്കുന്ന പഞ്ച് ഡയലോഗുമായി നായകന്റെ രംഗപ്രവേശനം.
ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴമളക്കുന്നതായിരുന്നു ആ ഡയലോഗ്. 'എന്റെ മോശം പ്രകടനത്തിന്റെ പേരില്‍ അവളെ പരിഹസിക്കുന്ന നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. അവളെന്റെ ജീവിതത്തില്‍ പ്രകാശം പരത്തുന്നവളാണ്.' ഈ പ്രണയം ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കുമെന്ന് വാക്കുനല്‍കി ഒടുവില്‍ നായകന്‍ വിരാട് കോലിയും നായിക അനുഷ്‌ക ശര്‍മ്മയും ഇറ്റലിയില്‍ ഒരുമിച്ചു. ശുഭം എന്നെഴുതി അവസാനിച്ച ഒരു ബോളിവുഡ് ചിത്രം പോലെ.
കോലിയുടെയും അനുഷ്‌കയുടെയും ജീവിതത്തിലെ മനോഹരനിമിഷത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹൗസ്ഫുള്ളായി ഓടുകയാണ്. ബോളിവുഡ് ചിത്രങ്ങളിലെ വിവാഹ സീനുകളെ വെല്ലുന്ന മനോഹാരിത ഈ വീഡിയോക്കുണ്ട്.
വിവാഹ മണ്ഡപത്തിലേക്ക് നടന്നു വരുന്ന അനുഷ്‌കയെ കരുതലോടെ കൈപിച്ച് കയറ്റുന്ന കോലി, തുടര്‍ന്ന് കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന കോലിയും അനുഷ്‌കയും, അതിനിടയില്‍ അനുഷ്‌കയുടെ ചെവിയിലെന്തോ രഹസ്യമോതുന്ന കോലി. ഇത്രയുമാണ് ആ വീഡിയോയിലെ രംഗങ്ങള്‍.
സീന്‍ 1
It's just them ❤️
Those stares,
They can't take eyes of each other,
It's just them,Just them ❤️#VirushkaWEDDING#VirushkaKiShadipic.twitter.com/8GhpeEjuW7
— Pooja Loya (@pooja_loya) December 11, 2017 സീന്‍ 2
(exclusive) Video beautiful @AnushkaSharma#VirushkaWEDDINGpic.twitter.com/mxkppIOyJw
— Anushka Sharma kohli (@im_nayana18) December 11, 2017സീന്‍ 3
— Anushka Sharma kohli (@im_nayana18) December 11, 2017സീന്‍ 4
Ans this is how they got married#VirushkaWEDDINGpic.twitter.com/mJ74ULWXm1
— ∞ (@JustLykYouu) December 11, 2017 സീന്‍ 5
— • Aashi • (@aashi_kumari) December 12, 2017
Fairy tales exist and here’s proof of that magic. #VirushkaWeddingpic.twitter.com/sZGOmjhByW
— Filmfare (@filmfare) December 11, 2017