മോഹന്‍ലാലിനെ 'ലാലേട്ടാ' എന്ന് വിളിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മോഹന്‍ലാല്‍ എന്ന നടനോടുള്ള സ്‌നേഹവും ബഹുമാനവുമെല്ലാം ആ എട്ടാ വിളിയിലുണ്ട്. സിനിമാ മേഖലയില്‍ നിന്നുള്ള പലരും മോഹന്‍ലാലിനെ ലാലേട്ടാ എന്നു വിളിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫുട്‌ബോള്‍ താരമാണ് ഇപ്പോള്‍ മോഹന്‍ലാലിനെ ലാലേട്ടാ എന്നു വിളിച്ചിരിക്കുന്നത്. മറ്റാരുമല്ല, ഇന്ത്യയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ആ താരം.
മലയാളിയല്ലാത്ത ഛേത്രി അങ്ങിനെ വിളിച്ചതോടെ ആരാധകര്‍ ഒന്നടങ്കം അതേറ്റെടുത്തു. ഛേത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളയറിയിച്ച് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. 'നന്ദി ലാലേട്ടാ' എന്നായിരുന്നു ഇതിന് ഛേത്രി മറുപടി നല്‍കിയത്. ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Content Highlights: Sunil Chhetri Birth Day Wish From Mohanlal