ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ലണ്ടനില്‍ ചുറ്റിക്കറങ്ങി ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനും വിരാട് കോലിയും. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് കുടുംബത്തോടൊപ്പം ധവാനും കോലിയും സമയം ചിലവഴിച്ചത്. ഇതിന്റെ ചിത്രം ധവാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ധവാനും കുടുംബവും വിരാട് കോലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കുമൊപ്പം നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. ഈ രണ്ട് അപരിചിതരോടൊപ്പം പട്ടണത്തില്‍ കറങ്ങുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ധവാന്റെ ചിത്രം. അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുള്ള ഒരു ചിത്രം വിരാട് കോലിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടിട്വന്റിയില്‍ 2-1ന് പരമ്പര നേടിയ ശേഷം ഇന്ത്യ ഏകദിനത്തില്‍ പരാജയപ്പെട്ടിരുന്നു. റൂട്ടിന്റെ സെഞ്ചുറി മികവില്‍ 2-1നാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. ഇനി അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ മൂന്നു ടെസ്റ്റിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു.
Content Highlghts: Shikhar Dhawan’s family hangs out with Virat Kohli, Anushka Sharma in UK