'ഹസന്‍ അലി പറഞ്ഞത് ശരിയാണ്'- പിന്തുണയുമായി സാനിയ മിര്‍സ


1 min read
Read later
Print
Share

പിസ ജങ്ക് ഫുഡ് അല്ലെന്നും ക്രിക്കറ്റ് കളിച്ച് തളര്‍ന്ന തന്നെ ഉന്മേഷവാനാക്കാന്‍ പിസയ്ക്ക് കഴിയാറുണ്ടെന്നും ഹസന്‍ അലി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ ട്രോളുകള്‍.

ന്യൂഡല്‍ഹി: പാക് പേസ് ബൗളര്‍ ഹസന്‍ അലി ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. വെസ്റ്റിന്‍ഡീസിനെതിരാ പാകിസ്താന്റെ ദയനീയ പരാജയത്തെ തുടര്‍ന്നായിരുന്നു ഈ ട്രോളുകള്‍ എന്ന് തെറ്റിദ്ധരിക്കരുത്. പിസ ജങ്ക് ഫുഡ് അല്ലെന്നും ക്രിക്കറ്റ് കളിച്ച് തളര്‍ന്ന തന്നെ ഉന്മേഷവാനാക്കാന്‍ പിസയ്ക്ക് കഴിയാറുണ്ടെന്നും ഹസന്‍ അലി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ ട്രോളുകള്‍.

പാക് അവതാരക സൈനബ് അബ്ബാസുമായുള്ള ഒരു പരിപാടിക്കിടെ ആയിരുന്നു ഹസന്‍ അലി ഇങ്ങനെ പറഞ്ഞത്. ലോകകപ്പിന് മുമ്പ് ഐ.സി.സി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. താരങ്ങള്‍ തങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ച് തുറന്നുപറയുന്ന ഈ പരിപാടിയുടെ പേര് ‘How Well Do You Know Each Other’ എന്നാണ്.

എന്നാല്‍ ഈ ട്രോളുകളെയെല്ലാം അപ്രസക്തമാക്കി ഹസന്‍ അലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ.' അദ്ദേഹം പറഞ്ഞത് ശരിയാണ്. ഏറ്റവും കടുപ്പമേറിയതും ദൈര്‍ഘ്യമുള്ളതുമായ മത്സരത്തങ്ങള്‍ക്ക് ശേഷം പിസ കഴിക്കുന്നത് നല്ലതാണ്. നമ്മുടെ ഉന്മേഷം വീണ്ടെടുക്കാനാകും.' സാനിയ ട്വീറ്റില്‍ പറയുന്നു.

Content Highlights: Sania Mirza comes to rescue of Hassan Ali

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram