തിരുവനന്തപുരം: കേരളത്തിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് മഴയുടെ വരവേല്‍പ്പ്. കേരളത്തിലെത്തിയ തന്നെ കേരളം വരവേല്‍ക്കുകയാണെന്ന് പറഞ്ഞ് സച്ചിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലാണ്.
ഒരു സ്വകാര്യ ചടങ്ങിനായാണ് സച്ചിന്‍ കേരളത്തിലെത്തിയത്. ഇതിനിടെ മഴ കണ്ട് കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സച്ചിന്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇവിടെ പുതുമഴ പെയ്യുകയാണെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെ സ്വീകരിക്കുകയാണെന്നും വീഡിയോയില്‍ സച്ചിന്‍ പറയുന്നുണ്ട്.
അതേസമയം കാലവര്‍ഷത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മഴ ശക്തിയാര്‍ജിച്ചിരുന്നു. കാലവര്‍ഷത്തിന് മുമ്പെ തന്നെ പല ജില്ലകളിലും മഴയെത്തിയിരുന്നു.
Content Highlights: sachin tendulkkar in kerala