ആംസ്റ്റര്‍ഡാം: ഫുട്‌ബോള്‍ മൈതാനത്തും ക്രിക്കറ്റ് മൈതാനത്തും മത്സരങ്ങള്‍ക്കിടെ നഗ്നയോട്ടം നടത്തുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ടീമിന്റെയോ താരങ്ങളുടെയോ കടുത്ത ആരാധകാരാണ് സാധാരണയായി ഇത്തരം സാഹസത്തിന് മുതിരാറ്. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഹോളണ്ടിലെ ഒരു ഫുട്‌ബോള്‍ ലീഗില്‍ നടന്ന സംഭവം ഒരല്‍പ്പം കടന്നുപോയി.
നവംബര്‍ ഏഴിന് ഹോളണ്ടിലെ മൂന്നാം ഡിവിഷന്‍ ക്ലബായ റിന്‍സ്ബര്‍ഗ്‌സെയും എ.എഫ്.സി ആംസ്റ്റര്‍ഡാമും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. എ.എഫ്.സി ആംസ്റ്റര്‍ഡാം താരങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനായി റിന്‍സ്ബര്‍ഗ്‌സെ ആരാധകരില്‍ ചിലര്‍ ഒപ്പിച്ച വേലയാണിത്. ഇവര്‍ വാടകയ്‌ക്കെടുത്ത 'സ്ട്രിപ്പര്‍ വുമണാണ്' പൂര്‍ണ നഗ്നയായി മൈതാനത്തിലൂടെ ഓടി എതിര്‍ ടീമിന്റെ ശ്രദ്ധ തെറ്റിക്കാന്‍ ശ്രമം നടത്തിയത്.
മൂന്നാം ഡിവിഷനില്‍ പോയിന്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്ന എ.എഫ്.സി ആംസ്റ്റര്‍ഡാമുമായുള്ള മത്സരത്തിന്റെ ഇരുപതാം മിനിട്ടിലായിരുന്നു സംഭവം. റിന്‍സ്ബര്‍ഗ്‌സെ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് മൈതാനത്തേക്ക് സ്ട്രിപ്ടീസ് ഫോക്‌സിയെന്ന് അപരനാമത്തിലറിയപ്പെടുന്ന പോണ്‍ താരത്തെ ആരാധകര്‍ ഇറക്കിയത്. ആംസ്റ്റര്‍ഡാം താരങ്ങളുടെ അടുത്തെത്തിയ യുവതി അവരെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുറച്ചു സമയം മൈതാനത്ത് ചെലവഴിച്ച യുവതി ബാരിക്കേഡു വഴി പുറത്തേക്കു പോകുകയും ചെയ്തു.
എന്നാല്‍ റിന്‍സ്ബര്‍ഗ്‌സെ ആരാധകരുടെ 'സ്ട്രിപ്പര്‍ വുമണ്‍' തന്ത്രമൊന്നും കളിയില്‍ ഫലം കണ്ടില്ല. ഈ സംഭവത്തോടെ കൂടുതല്‍ ഉണര്‍ന്നു കളിച്ച എ.എഫ്.സി ആംസ്റ്റര്‍ഡാം രണ്ടിനെതിരേ ആറു ഗോളുകള്‍ക്കാണ് വിജയം നേടിയത്.
Content Highlights: Porn star runs naked football pitch Netherlands