യു.എസ് ഓപ്പണ്‍ ഫൈനലില്‍ തോറ്റ മെദ്‌വെദേവിനെ ഓര്‍ത്ത് പ്രധാനമന്ത്രി മോദി


1 min read
Read later
Print
Share

ജയപരാജയങ്ങള്‍ അപ്രസക്തമാക്കുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തില്‍ എന്ന് തെളിയിക്കുന്നതാണ് ഇത്തരം നിമിഷങ്ങള്‍.

ഫ്ലഷിങ് മെഡോസിലെ റാഫേല്‍ നദാലിന്റെ യു.എസ്. ഓപ്പണ്‍ കിരീടജയത്തേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഫൈനലില്‍ നദാലിനോട് തോറ്റ റഷ്യക്കാരന്‍ ഡാനില്‍ മെദ്‌വെദേവിന്റെ വികാരനിര്‍ഭരമായി പ്രസംഗമായിരുന്നു. വലിയ പ്രചോദനമായിരുന്നു പലര്‍ക്കും പരാജയത്തിന്റെ ലാഞ്ചനയേതുമില്ലാത്ത ആ വാക്കുകള്‍. വന്‍ വൈറലായിരുന്നു പ്രചോദനാത്മകമായ ഈ പ്രസംഗം.

ഇപ്പോള്‍ മെദ്‌വെദേവിന്റെ പ്രസംഗത്തെ ഓര്‍ത്ത് പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു മെദ്‌വെദേവിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ മോദി വാനോളം വാഴ്ത്തിയത്.

'മറ്റെല്ലാവരെയും പോലെ ഞാനും ഒരു സാധാരണക്കാരനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ നിങ്ങളെ എന്തൊക്കെ ബാധിക്കുന്നുവോ അതിന് എന്നിലും അതേ ഫലമാണ് ഉണ്ടാവുന്നത്. നിങ്ങളെപ്പോലെ നദാലും മെദ്‌വെദേവും തമ്മിലുള്ള മത്സരം കാണുകയും മെദ്‌വെദേവിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്തിരുന്നു. എല്ലാവരെയും സ്പര്‍ശിക്കുന്നതായിരുന്നു മെദ്‌വെദേവിന്റെ ലാളിത്യവും പക്വതയും. അതെന്നെയും വല്ലാതെ സ്വാധീനിച്ചു. ആ ലാളിത്യവും വിനയവും കൊണ്ട് അദ്ദേഹം ഹൃദയങ്ങള്‍ കീഴടക്കി. അക്ഷരാര്‍ഥത്തില്‍ തന്നെ സ്‌പോര്‍ട്‌സ്മാന്‍ യഥാര്‍ഥ സ്പിരിറ്റിന്റെ പ്രതീകമാണ് താനെന്ന് ഇതിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.

ജയപരാജയങ്ങള്‍ അപ്രസക്തമാക്കുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തില്‍ എന്ന് തെളിയിക്കുന്നതാണ് ഇത്തരം നിമിഷങ്ങള്‍. ജീവിതം തന്നെയാണ് യഥാര്‍ഥ വിജയം. അത് തെളിയിച്ച മെദ്‌വെദേവ് ലോകത്തെങ്ങുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്'-മോദി പറഞ്ഞു.

അഞ്ച് മണിക്കൂറും അഞ്ച് സെറ്റും നീണ്ട പോരാട്ടത്തിലാണ് നദാല്‍ മെദ്‌വെദേവിനെ കീഴടക്കി യു.എസ്. ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.

Content Highlights: PM Narendra Modi, Daniil Medvedev, US Open 2019 final, speech, Mann Ki Baat Rafael Nadal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram