ഈ മാസം നിങ്ങള്‍ എത്ര തവണ സെക്‌സ് ചെയ്തു?- റയലിനെ ട്രോളി പിക്വെയുടെ ഉത്തരം


1 min read
Read later
Print
Share

സ്പാനിഷ് ചാനല്‍ മൂവിസ്റ്റാര്‍ പ്ലസിലെ ലാ റെസിസ്റ്റെന്‍സിയ എന്ന പരിപാടിക്കിടെയായിരുന്നു പിക്വെയുടെ പരിഹാസം.

മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോലൊരു വൈരം കായിക ലോകത്ത് വേറെയുണ്ടോ എന്നത് സംശയമാണ്. ഇരുടീമുകളും കളത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം ഉച്ചസ്ഥായിയിലെത്തും. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയതോടെ റയലിന് പഴയ വീര്യമില്ല. ലാ ലിഗയില്‍ പോര്‍ച്ചുഗീസ് താരത്തെ എത്രത്തോളം മിസ് ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ലണയല്‍ മെസ്സി പറഞ്ഞിരുന്നു.

ഈ സീസണില്‍ ബാഴ്‌സയ്‌ക്കെതിരേ മൂന്നു മത്സരങ്ങളില്‍ തോറ്റ റയലിന് ആകെ ആശ്വസിക്കാനുള്ളത് ഒരൊറ്റ സമനില മാത്രമാണ്. ലാ ലിഗയില്‍ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ 5-1ന് തോറ്റ റയല്‍ മാര്‍ച്ച് തുടക്കത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ 1-0ത്തിന് തോറ്റു. കോപ്പ ഡെല്‍റേ സെമിഫൈനല്‍ ആദ്യ പാദത്തില്‍ റയല്‍ സമനില പിടിച്ചെങ്കിലും രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ദയനീയമായി തോറ്റു. അതും സ്വന്തം ഗ്രൗണ്ടില്‍.

റയല്‍ തോല്‍വിയുടെ നിരാശയിലിരിക്കെ മുറിവില്‍ എരിവ് പുരട്ടുന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സയുടെ വിശ്വസ്തതാരം ജെറാര്‍ഡ് പിക്വെ. സ്പാനിഷ് ചാനല്‍ മൂവിസ്റ്റാര്‍ പ്ലസിലെ ലാ റെസിസ്റ്റെന്‍സിയ എന്ന പരിപാടിക്കിടെയായിരുന്നു പിക്വെയുടെ പരിഹാസം.

റയലിന്റെ തോല്‍വിയെ സെക്‌സുമായാണ് പിക്വെ താരതമ്യം ചെയ്തത്. ഈ മാസം നിങ്ങള്‍ എത്ര തവണ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടു എന്നതായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് പിക്വെ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. 'സാന്റിയോഗോ ബെര്‍ണാബ്യൂവിലെ റയലിന്റെ തോല്‍വി നിങ്ങള്‍ എണ്ണാറുണ്ടോ?'.

Content Highlights: Pique compares wins over Real Madrid to sex

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram