ഇസ്ലാമാബാദ്: നിരവധി സ്ത്രീകളുമായി നടത്തിയ ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തായതോടെ യുവ പാകിസ്താന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖ് കുടുക്കില്‍.
ഇമാമിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു ട്വിറ്റര്‍ യൂസറാണ് താരം വിവിധ സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത്. ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു.
സംഭവം പാക് ക്രിക്കറ്റിനെ വീണ്ടും നാണക്കേടിലാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താനുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമായ ഇമാം ഉള്‍ ഹഖ്, മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന ഇന്‍സമാം ഉള്‍ ഹഖിന്റെ സഹോദരീപുത്രന്‍ കൂടിയാണ്.
ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. എന്നാല്‍ ഇമാം ഉള്‍ ഹഖ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Pakistan cricketer Imam-ul-Haq accused of having multiple affairs