To advertise here, Contact Us



ഗുപ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങി വന്നപ്പോള്‍ ചോദ്യങ്ങളുമായി മുന്നില്‍ ഭാര്യ


1 min read
Read later
Print
Share

233 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡിന്റെ വിജയത്തില്‍ ഗുപ്റ്റിലിന്റെ സെഞ്ചുറി ഇന്നിങ്‌സ് നിര്‍ണായകമാകുകയും ചെയ്തു.

നേപ്പിയര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസീലന്‍ഡ് വിജയിച്ചപ്പോള്‍ കളിയിലെ താരമായത് മാര്‍ട്ടിന്‍ ഗുപ്റ്റിലാണ്. 103 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഗുപ്റ്റില്‍ 116 പന്തില്‍ 117 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 233 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡിന്റെ വിജയത്തില്‍ ഈ സെഞ്ചുറി ഇന്നിങ്‌സ് നിര്‍ണായകമാകുകയും ചെയ്തു.

To advertise here, Contact Us

എന്നാല്‍ ഈ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങിയശേഷം ഗുപ്റ്റിലിനെ കാത്ത് മറ്റൊരു 'സര്‍പ്രൈസ്' ഉണ്ടായിരുന്നു. സമ്മാനദാനച്ചടങ്ങിലെ അവതാരക ഗുപ്റ്റിലിന്റെ ഭാര്യ ലോറ മക്‌ഗോള്‍ഡ്രിക്കായിരുന്നു. ലോറ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ തികച്ചും പ്രൊഫഷണലായിട്ടായിരുന്നു ഗുപ്റ്റിലിന്റെ ഉത്തരങ്ങള്‍.

എട്ടു വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയം. ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര വിജയത്തിന് ശേഷം ന്യൂസീലന്‍ഡിന്റെ അടുത്ത മത്സരമായിരുന്നു ബംഗ്ലാദേശിനെതിരേ നടന്നത്. വിജയത്തോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് ലീഡെടുത്തു.

Content Highlights: New Zealand batsman Martin Guptill interviewed by wife Laura McGoldrick

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us