ശ്രീനഗര്‍: ചരിത്രത്തില്‍ നിര്‍ണായകമായൊരു കാലത്താണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്.ധോനി സൈന്യത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെത്തിയത്. ലോകം മുഴുവന്‍ കശ്മീരിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ അവിടെ ക്രിക്കറ്റ് വേഷം അഴിച്ചുവച്ച് സൈനികസേവനത്തില്‍ സജീവമാണ് ധോനി.
സൈന്യത്തിനൊപ്പമുള്ള ധോനിയുടെ പുതിയ ചിത്രം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിയിരിക്കുന്നത്. ധ ധോനി സൈനികക്യാമ്പില്‍ സ്വന്തം ഷൂ പോളിഷ് ചെയ്യുന്നതാണ് ചിത്രം. എം.എസ്. ധോനി ഫാന്‍സ് ഒഫിഷ്യല്‍ എന്ന ട്വിറ്റര്‍ പേജിലാണ് പ്രത്യേക സൗകര്യങ്ങളില്ല, പ്രത്യേക സുരക്ഷയില്ല. കാരണം അദ്ദേഹം രാഷ്ട്രസേവനത്തിലാണ്. നമ്മുടെ ധീരസൈനികരെപ്പോലെ. തന്റെ ലാളിത്യം കൊണ്ട് ധോനി നമ്മുടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് എന്ന കുറിപ്പോടെയാണ് ഈ ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൈനികരെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ പ്രവൃത്തി മാത്രമാണ്. എന്നാല്‍, ആര്‍ഭാടജീവിതത്തിനും തലക്കനത്തിനും താരജാഡയ്ക്കും പേരുകേട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍ ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത് അപൂര്‍വമാണ്. ഇതുതന്നെയാണ് ഈ ചിത്രത്തെ ഇത്രമേല്‍ ഹിറ്റാക്കുന്നത്.
എന്നാല്‍, ഇത്തരം കാര്യങ്ങളെല്ലാം സൈനികസേവനത്തിന്റെ ഭാഗമാണെന്നും ഇതിനെ ഇത്തരത്തില്‍ പ്രകീര്‍ത്തിക്കേണ്ട കാര്യമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ധോനി അവിടെ കുറച്ചു ദിവസമേ ഉണ്ടാകൂ. ഇതൊക്കെ എന്നും ചെയ്യുന്ന സൈനികരെ കുറിച്ച് എന്തു പറയും-ട്വിറ്ററില്‍ ചിലര്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം ക്യാമ്പില്‍ സൈനികര്‍ക്കൊപ്പം ധോനി വോളിബോള്‍ കളിക്കുന്നതിന്റെ വീഡിയോയും വന്‍ ഹിറ്റായിരുന്നു.
സൈനിക സേവനത്തിനായി ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടത്തില്‍ നിന്ന് വിട്ടുനിന്ന ധോനി 106 ടി.എ. ബറ്റാലിയന്റെ (പാര) ഭാഗമായാണ് കശ്മീരിലെത്തിയത്. ജൂലൈ 31നാണ് ധോനി സൈന്യത്തിനൊപ്പം ചേര്‍ന്നത്.
Content Highlights: MS Dhoni Polishing Shoes in Indian Army Uniform Jammu Kashmir Indian Cricket WestIndies