മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തതിന് സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കെെഫ്. ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ചാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. ഇതിനെ സ്വാഗതം ചെയ്തും വിമര്‍ശിച്ചും നിരവധിയാളുകൾ രംഗത്ത് വന്നിരുന്നു.
മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന വിധി സ്വാഗതാര്‍ഹം ആണെന്നായിരുന്നു കെെഫ് തൻ്റെ ട്വിറ്റര്‍ അക്കൗണ്ടിൽ കുറിച്ചത്. ഇതിലൂടെ മുസ്ലീം സ്ത്രീകൾക്ക് സുരക്ഷിതത്വം ലഭിക്കും. ലിംഗസമത്വമാണ് ഉണ്ടാകേണ്ടത് എന്നും കെെഫ് കുറിച്ചു. എന്നാൽ കെെഫിന് വൻ വിമര്‍ശനങ്ങളാണ് ഇതിലൂടെ നേരിടേണ്ടി വന്നത്. നിലവിൽ മുസ്ലീം സ്ത്രീകൾ സുരക്ഷിതരല്ലേ, നിങ്ങൾ ഖുറാൻ വായിച്ചിട്ടുണ്ടോ, നിങ്ങൾ ഒരു മുസ്ലീമാണോ എന്നൊക്കെയാണ് കെെഫിനെതിരെ ട്വിറ്ററിൽ ഉയര്‍ന്ന ചോദ്യങ്ങൾ.