ബന്ദിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കൈഫ് രോഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ബന്ദിന്റെ പശ്ചാത്തലത്തിലാണ് കൈഫിന്റെ ട്വീറ്റ്. ജോലിക്ക് പോകുന്നവരെപ്പോലും തടയുന്ന തലത്തിലുള്ള ബന്ദ് അവസാനിപ്പിക്കണമെന്ന് കൈഫ് തന്റെ ട്വീറ്റില്‍ പറയുന്നു.
ജോലിക്ക് പോകുന്നവര്‍ ഓഫീസിലോ വീട്ടിലോ എത്താതിരിക്കാനുള്ള ശ്രമങ്ങളാണ് ബന്ദ് നടത്തുന്നവര്‍ ചെയ്യുന്നത്. ജോലിയില്ലാതെ വീട്ടിലിരിക്കുന്ന ഇവര്‍ റോഡിലിറങ്ങി ജോലിയുള്ളവരെക്കൂടി ബുദ്ധിമുട്ടിപ്പിക്കുന്നു. ബന്ദിന്റെ പുതിയ രീതി ഇതാണ്. ഇത് അവസാനിപ്പിക്കണം' കൈഫ് ട്വീറ്റില്‍ പറയുന്നു.
ഈ ട്വീറ്റിന് താഴെ നിരവധി പേരാണ് കൈഫിന് പിന്തുണയുമായി വന്നത്. നിലവില്‍ ഏറെ പ്രാധാന്യമുള്ള വിഷയമാണ് കൈഫ് പറഞ്ഞിരിക്കുന്നതെന്നാണ് ഒരു ആരാധകന്റെ കമന്റ്. കൈഫിന്റെ മറ്റൊരു സിക്‌സര്‍ എന്നാണ് വേറൊരു ആരാധകന്റെ ട്വീറ്റ്.