മെസ്സിയുടെ ഗോളുകള്‍ മാത്രമല്ല, ആ ഗോളാഘോഷത്തിനുമുണ്ടൊരു ട്രേഡ്മാര്‍ക്ക്. ഇപ്പോള്‍ ഈ ഗോള്‍ മാത്രമല്ല, ആ ട്രേഡ്മാര്‍ക്ക് ഗോളാഘോഷവും അനുകരിച്ച് ഒരു 'താരം' രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വേറാരുമല്ല. മെസ്സിയുടെ നേരവകാശി. മകന്‍ മാറ്റിയോ മെസ്സി.
ബാഴ്സയുടെ പച്ച ജെഴ്സിയിൽ നാലു വയസ്സുകാരന്‍ മാറ്റിയോ അച്ഛനില്‍ നിന്ന് വ്യത്യസ്തമായി വലങ്കാല്‍ കൊണ്ട് ഫ്രീക്കിക്കെടുക്കുകയും അച്ഛന്റെ ശൈലിയില്‍ ഗോളാഘോഷം നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോ വന്‍ വൈറലാണിപ്പോള്‍. മെസ്സിയുടെ ഭാര്യ അന്റോണെല്ല റൊക്കുസ്സോയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മകന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അന്റോണെല്ല ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു മാറ്റു. ജീവിതത്തില്‍ എന്നും സന്തോഷം കളിയാടട്ടെ. ഈ ഓമനത്വം ഒരിക്കലും ജീവിതത്തില്‍ നിന്ന് മായാതിരിക്കട്ടെ. നിനക്ക് ജന്മദിനാശംസകള്‍-അന്റോണിയോ പോസ്റ്റില്‍ കുറിച്ചു.
പരിക്ക് കാരണം വിശ്രമിക്കുന്ന മെസ്സി ഈ സീസണില്‍ ഇതുവരെ കാര്യമായി കളിച്ചിട്ടില്ല. ബൊറൂസ്യ ഡോര്‍ട്ട്മണ്ടിനെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരിക്കുന്ന കാര്യവും ഉറപ്പായിട്ടില്ല. കോപ്പ അമേരിക്ക ഫൈനലില്‍ റഫറീയിങ്ങിനെ പരസ്യമായി വിമര്‍ശിച്ചതിന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Content Highlights: Mateo Messi, Lionel Messi, FC Barcelona, Argentina, Soccer, Football, Messi Wife Antonella Roccuzzo