'വിവാഹത്തിനു മുമ്പ് ആണുങ്ങള്‍ സിംഹത്തെ പോലെ'; ദാമ്പത്യ രഹസ്യം വെളിപ്പെടുത്തി ധോനി


1 min read
Read later
Print
Share

കളിക്കളത്തിലും പുറത്തും മിക്ക സമയങ്ങളിലും ധോനിക്കൊപ്പം ഭാര്യ സാക്ഷിയും മകള്‍ സിവയുമുണ്ടാകും. 2010 ജൂലായിലായിരുന്നു സാക്ഷിയുമായുള്ള ധോനിയുടെ വിവാഹം

ചെന്നൈ: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത ഒരു പേരാണ് എം.എസ് ധോനിയുടേത്. മികച്ച ക്രിക്കറ്റ് താരം എന്നതുപോലെ തന്നെ നല്ലൊരു കുടുംബസ്ഥന്‍ കൂടിയാണ് അദ്ദേഹം.

കളിക്കളത്തിലും പുറത്തും മിക്ക സമയങ്ങളിലും ധോനിക്കൊപ്പം ഭാര്യ സാക്ഷിയും മകള്‍ സിവയുമുണ്ടാകും. 2010 ജൂലായിലായിരുന്നു സാക്ഷിയുമായുള്ള ധോനിയുടെ വിവാഹം. ഇപ്പോഴിതാ തന്റെ സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യവും ധോനി വെളിപ്പെടുത്തിയിരിക്കുകയാണ്.

ചെന്നൈയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ധോനി തന്റെ ദാമ്പത്യ രഹസ്യം വെളിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതു വരെ എല്ലാ പുരുഷന്‍മാരും സിംഹത്തെ പോലെയാണെന്നും ധോനി പറഞ്ഞു.

''ഒരു മാതൃകാ ഭര്‍ത്താവിനേക്കാള്‍ മികച്ചയാളാണ് ഞാന്‍, കാരണം എന്റെ ഭാര്യയെ അവള്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ അനുവദിക്കാറുണ്ട്. ഭാര്യമാര്‍ സന്തോഷമായിരിക്കുമ്പോഴാണ് ഭര്‍ത്താക്കന്‍മാരും സന്തോഷവാന്മാരായിരിക്കുക. എന്റെ ഭാര്യ സന്തോഷവതിയായിരിക്കുന്നത് അവള്‍ എന്തുചെയ്യണമെന്നു പറഞ്ഞാലും ഞാന്‍ അതിന് അനുവദിക്കുമ്പോഴാണ്. വിവാഹത്തിനു മുമ്പു വരെ പുരുഷന്‍മാര്‍ സിംഹത്തെ പോലെയാണ്'', ധോനി പറഞ്ഞു.

പ്രായം കൂടുംതോറും ബന്ധങ്ങളുടെ ശക്തി കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 55 വയസ് കഴിയുമ്പോഴാണ് വിവാഹത്തിന്റെ സത്ത നമുക്ക് മനസിലാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: men are like lions until they marry MS Dhoni formula for marital bliss

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram