ഷൂമാക്കറുടെ രോഗക്കിടക്കയിലുള്ള ഫോട്ടോക്ക് വില ഏഴു കോടി


1 min read
Read later
Print
Share

വളരെ രഹസ്യമായ പരിചരണത്തിലുള്ള ഷൂമാക്കറുടെ രോഗാവസ്ഥയിലുള്ള ഒരു ഫോട്ടോയും ഇതു വരെ പുറത്തു വന്നിട്ടില്ല.

ബേണ്‍: ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ രോഗക്കിടക്കിയിലുള്ള ഫോട്ടോ വില്‍പനക്ക്. ഷൂമാക്കറുടെ കുടുംബത്തിന്റെ അനുവാദമില്ലാതെ എടുത്ത ഫോട്ടോയുമായി സുഹൃത്തെന്ന് അവകാശപ്പെടുന്നയാള്‍ മാധ്യമ സ്ഥാപനത്തെ സമീപിച്ചു. ഏഴു കോടി രൂപ തന്നാല്‍ ഫോട്ടോ നല്‍കാമെന്ന് മാധ്യമ സ്ഥാപനത്തിന് ഇയാള്‍ വാഗ്ദ്ധാനം ചെയ്യുകയായിരുന്നു.

വളരെ രഹസ്യമായ പരിചരണത്തിലുള്ള ഷൂമാക്കറുടെ രോഗാവസ്ഥയിലുള്ള ഒരു ഫോട്ടോയും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇയാള്‍ അനധികൃതമായ ഫോട്ടോ എടുക്കുകയോ അതല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഫോട്ടോ മോഷ്ടിക്കുകയോ ചെയ്തതായിരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കി വളരെ സ്വകാര്യമായാണ് ഷൂമാക്കറെ പരിചരിക്കുന്നത്. ഷൂമാക്കറുടെ അവസ്ഥ ലോകത്തിനെ കാണിക്കാന്‍ താത്പര്യമില്ലെന്നും ഇക്കാര്യത്തില്‍ ഒരു അഭിപ്രായവും പറയാനില്ലെന്നും ഷൂമാക്കറുടെ മാനേജര്‍ സബിന്‍ ക്വേം നേരത്തെ പറഞ്ഞിരുന്നു.

2013 ഡിസംബറില്‍ ആല്‍പ്‌സ് പര്‍വ്വത നിരയില്‍ സ്‌കീയിങ്ങിനിടെ തലയിടിച്ച് വീണാണ് ഷൂമാക്കര്‍ക്ക് ഗുരുതരമായി പരിക്കേറ്റക്. അപകടത്തിന് ശേഷം മാസങ്ങളോളം കോമയില്‍ കിടന്ന ഷൂമാക്കറെ പിന്നീട് സ്വിറ്റ്‌സര്‍ലാന്‍ഡിലുള്ള റീഹാബം ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്യൂട്ടിലേക്ക് മാറ്റിയ ഷൂമാക്കര്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഭാര്യ കൊറിനയുടെ പരിചരണത്തിലാണ് കഴിയുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram