ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായ സാക്ഷി മാലിക്കിന് പ്രണയസാഫല്യം. ഗുസ്തിതാരവും സുഹൃത്തുമായ സത്യവ്രത് കാഡിയനാണ് സാക്ഷിയുടെ വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം റോത്തക്കിലെ സാക്ഷിയുടെ വീട്ടില്‍ വെച്ച് നടന്നു.
സത്യവ്രതുമായുള്ള പ്രണയം സാക്ഷി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ സ്വപ്‌നങ്ങള്‍ സ്വന്തം സ്വപ്‌നങ്ങളായി കാണുന്നയാളാണ് സത്യവ്രതെന്നും സാക്ഷി പറഞ്ഞിരുന്നു. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവാണ് സത്യവ്രത്. അര്‍ജുന പുരസ്‌കാര ജേതാവ് സത്യവാന്‍ പെഹല്‍വാനാണ് സത്യവ്രതിന്റെ അച്ഛന്‍.
വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതാണോ എന്ന ചോദ്യത്തിന് ഞങ്ങള്‍ ഇരുവര്‍ക്കും നേരത്തെ അറിയാമായിരുന്നെന്നും രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹമുറപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു സത്യവ്രതിന്റെ ഉത്തരം.