ന്യൂഡല്‍ഹി: ബേട്ടി ബച്ചാവൊ ബേട്ടി പഠാവൊ കാമ്പെയ്‌ന്റെ ബ്രാന്‍ഡ് അംബാസിഡറായി റിയോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ നിയമിച്ചു. ഹരിയാനയുടെ സംസ്ഥാന കാമ്പെയ്‌ന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് സാക്ഷിയെ നിയമിച്ചത്. സംസ്ഥാന ആരോഗ്യ, കായിക മന്ത്രി അനില്‍ വിജാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റിയോ ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ സാക്ഷി ബുധനാഴ്ച്ച ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു.
പുലര്‍ച്ചെ 3.50ന് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തെലെത്തിയ സാക്ഷിയെ സ്വീകരിക്കാന്‍ ഹരിയാനയിലെ മന്ത്രിമാരായ കവിത ജെയ്ന്‍, റാവു നര്‍ബീര്‍ സിംഗ്, മനീഷ് ഗ്രോവര്‍, വിപുല്‍ ഗോയല്‍ എന്നിവര്‍ എത്തിയിരുന്നു. ഹരിയാണയിലെ ബഹുദൂര്‍ഖണ്ഡിലെ സ്വീകരണ യോഗത്തില്‍ മുഖ്യമന്തി മനോഹര്‍ ലാല്‍ ഖട്ടര്‍ സാക്ഷിക്ക് രണ്ടര കോടി രൂപ സമ്മാനിക്കും.
Share this Article
Related Topics