ബാഴ്‌സലോണയുടെ യുവതാരം കാര്‍ലെസ് അലെന കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കാമുകി ഇന്‍ഗ്രിഡ് ഗയ്കാസിനൊപ്പമുള്ള ഒരു ചിത്രമായിരുന്നു ഇത്. ഇതിന് പിന്നാലെ ഈ പോസ്റ്റിന് താഴെ കമന്റുകളുമായി സഹതാരങ്ങളായ ലയണല്‍ മെസ്സിയും സെര്‍ജിയോ റോബര്‍ട്ടോയും ലൂയിസ് സുവാരസുമെത്തി.
Ti ti ri ri ti ti ri ri എന്നാണ് മൂന്നു പേരും ഈ ചിത്രത്തിന് കമന്റ് ഇട്ടത്. ഇത് എന്താണ് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു പിന്നീട് ആരാധകര്‍ക്ക്. അത് സ്പാനിഷ് ഭാഷയിലുള്ള ഒരു പാട്ട് ആണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. എന്നാല്‍ വെഡ്ഡിങ് ബെല്‍ എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് മറ്റു ചില ആരാധകര്‍ പറയുന്നത്.
ലാ ലിഗ ഈ സീസണില്‍ അലേന മികച്ച ഫോമിലാണ്. ഏപ്രില്‍ 24ന് അലാവെസിനെതിരായ മത്സരത്തില്‍ യുവതാരം ഗോള്‍ നേടിയിരുന്നു. ലാ ലിഗ കിരീടത്തിലേക്ക് ഒരു വിജയം അരികെയാണ് ബാഴ്‌സലോണ. അങ്ങനെയെങ്കില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ബാഴ്‌സയുടെ എട്ടാം ലാ ലിഗ കിരീടമാകും അത്.
Content Highlights: Lionel Messi, Luis Suarez troll Barcelona teammate after he posts picture with his girlfriend