കാന്‍ഡി: ലസിത് മലിംഗയുടെ 12 മണിക്കൂര്‍ ഏറെ തിരക്കേറിയതായിരുന്നു. ഇതിനിടയില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ മുംബൈ ഇന്ത്യന്‍സിനെ ജയത്തിലേക്ക് നയിച്ചു. പിന്നെയവിടെ നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. അടുത്തവിമാനത്തില്‍ ശ്രീലങ്കയിലേക്ക് പറന്നു.
അവിടെ സൂപ്പര്‍ ഫോര്‍ പ്രൊവിന്‍ഷ്യല്‍ കപ്പില്‍ ഗാലെയ്ക്കായി കളിച്ചു. ഈ രണ്ട് കളികള്‍ക്കിടയിലുമുള്ള ഇടവേള 12 മണിക്കൂര്‍. പിന്നിട്ട ദൂരം 2500 കിലോമീറ്റര്‍.
കാന്‍ഡിക്കെതിരേ ഗാലെയെ നയിച്ച മലിംഗ 49 റണ്‍സ് വിട്ടുകൊടുത്ത് ഏഴുവിക്കറ്റെടുത്തു. മത്സരത്തില്‍ ടീമിന് 156 റണ്‍സിന്റെ ജയവും സമ്മാനിച്ചു. ബാറ്റിങ്ങില്‍ രണ്ടു റണ്‍സ് മാത്രമാണെടുത്തത്.
ബുധനാഴ്ച മുംബൈയ്ക്കായും മലിംഗ തിളങ്ങിയിരുന്നു. മൂന്ന് ഓവറെറിഞ്ഞ പേസ് ബൗളര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റെടുത്തു. ഷെയ്ന്‍ വാട്സണ്‍, കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരായിരുന്നു മലിംഗയുടെ ഇരകള്‍.
Content Highlights: lasith malinga takes 10 wickets across 2 countries within 24 hours