സിഡ്നി: ഇക്കഴിഞ്ഞ വെള്ളിയാഴ്ച സര്‍ഫിങ്ങിനിടെ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന് ഗുരുതരമായി പരിക്കേറ്റിരുന്നു. ക്യൂന്‍സ്ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം.
മകന്‍ ജോഷിനോടൊപ്പം സ്റ്റ്രാഡ്ബ്രോക്ക് ദ്വീപില്‍ സര്‍ഫിങ്ങിനിടെ തിരമാലകള്‍ക്കുള്ളില്‍പ്പെട്ട് ഹെയ്ഡന് പരിക്കേല്‍ക്കുകയായിരുന്നു.
പിന്നീട് നെറ്റിയില്‍ മുറിവേറ്റ് രക്തം വരുന്ന തന്റെ ചിത്രത്തോടൊപ്പം ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമിലൂടെ എല്ലാവരേയും വിവരമറിയിക്കുകയായിരുന്നു. നിരവധി പേര്‍ ഹെയ്ഡന്റെ പരിക്ക് വേഗം ഭേദമാകട്ടെയെന്ന കമന്റുകളുമായെത്തി. എന്നാല്‍ അവയില്‍ ഏറെ രസകരമായ ഒരാളുടെ കമന്റുണ്ടായിരുന്നു.
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്‍ഡി റോഡ്‌സിന്റെ കമന്റായിരുന്നു അത്. തമിഴ്‌നാട് തീരത്തിന്റെ മാപ്പാണോ തലയിലെന്നായിരുന്നു ഹൈഡനോട് റോഡ്‌സിന്റെ ചോദ്യം. വല്ലാത്ത സമര്‍പ്പണം തന്നെയെന്നും തങ്ങള്‍ക്കൊക്കെ ടാറ്റു ചെയ്യുക മാത്രമാണ് ഇതിനുള്ള ഏകവഴിയെന്നും റോഡ്‌സ് കൂട്ടിച്ചേര്‍ത്തു. വൈകാതെ തന്നെ റോഡ്‌സിന്റെ കമന്റ് വൈറലായി.
തമിഴ്‌നാടുമായി ദീര്‍ഘകാലത്തെ ബന്ധം ഹെയ്ഡനുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്ന കാലം തൊട്ട് ഹൈഡന് തമിഴ്‌നാട് പരിചിതമാണ്. കൂടാതെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കമന്റേറ്ററായും ഹൈഡനുണ്ടായിരുന്നു. ഈ ബന്ധം ചൂണ്ടിക്കാണിച്ചായിരുന്നു റോഡ്‌സിന്റെ കമന്റ്.
അതേസമയം ഹെയ്ഡന് കഴുത്തിലെ മൂന്ന് ഞരമ്പുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു ബുള്ളറ്റില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിഞ്ഞുമാറിയത് പോലെയാണ് തോന്നുന്നതെന്നായിരുന്നു അദ്ദേഹം അപകടത്തെ കുറിച്ച് പറഞ്ഞത്.
Content Highlights: jonty rhodes compares matthew hayden's injury to tamil nadu coast