ലണ്ടന്‍: പെരുമാറ്റദൂഷ്യത്തിന് ഫുട്‌ബോള്‍ താരങ്ങള്‍ മാപ്പുപറഞ്ഞ സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. മറ്റൊരാളുടെ മുഖത്തേക്ക് തുപ്പിയതിന് മാപ്പുപറയുകയാണിപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം ജാമി കാരഗര്‍. ലിവര്‍പൂളിന്റെ പ്രതിരോധത്തില്‍ 17 വര്‍ഷം കളിച്ചിട്ടുള്ള ജാമി കാരഗറിനെ പ്രതിരോധത്തിലാക്കിയ സംഭവം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്.
പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോട് ലിവര്‍പൂള്‍ തോറ്റശേഷം കാറില്‍ തിരിച്ചുപോകുകയായിരുന്ന കാരഗര്‍ മാഞ്ചസ്റ്റര്‍ ആരാധികയായ പതിനാലുകാരിയുടെ മുഖത്തേക്ക് തുപ്പി. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ലിവര്‍പൂളിന്റെ തോല്‍വിയെത്തുടര്‍ന്ന് ബോധപൂര്‍വം തുപ്പുകയാണെന്ന പരാതി ഉയര്‍ന്നു.
സംഭവത്തെത്തുടര്‍ന്ന് സ്‌കൈ സ്പോര്‍ട്‌സ് കാരഗറുമായി സംസാരിച്ചു. പെണ്‍കുട്ടിയോടും കുടുംബത്തോടും കാരഗര്‍ കഴിഞ്ഞദിവസം മാപ്പുപറഞ്ഞു. തുപ്പുമ്പോള്‍ പെണ്‍കുട്ടിയെ കണ്ടിരുന്നില്ലെന്നും ഇനിയും മാപ്പുപറയുമെന്നും കാരഗര്‍ പറഞ്ഞു. സ്‌കൈ ചാനലിന്റെ ഫുട്ബോള്‍ ചര്‍ച്ചാ പാനലില്‍ അംഗമാണ് മുന്‍ താരം.
Who spits in the direction of a child? Absolutely disgusting and vile behaviour from Mr #Carragher. #Spitgate#jamiecarragherpic.twitter.com/7D9IbnaA4o
— Nv†hvniel Blvck (@nvte_blvck) March 12, 2018
Content highlights: Jamie Carragher filmed spitting in direction of 14-year-old girl