തൃശൂര്‍: കേരളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്റെ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി. ഐ.എം വിജയന്റെ മകള്‍ അര്‍ച്ചനയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മുത്തശ്ശനായതില്‍ സന്തോഷമുണ്ടെന്നും ഐ.എം വിജയന്‍ പറഞ്ഞു. തൃശൂരിലെ ദയ ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. തൃശൂരില്‍ വെച്ചായിരുന്നു അര്‍ച്ചനയും ആദിലും തമ്മിലുള്ള വിവാഹം.