To advertise here, Contact Us



'എന്റെ ജിലേബി തീറ്റയാണ് മലിനീകരണം ഉണ്ടാക്കുന്നതെങ്കില്‍ ഞാന്‍ ജിലേബി ഉപേക്ഷിക്കാം'


1 min read
Read later
Print
Share

ഇത്രയും പരിശ്രമം മലിനീകരണം കുറയ്ക്കുന്ന കാര്യത്തില്‍ അവര്‍ നടത്തിയിരുന്നെങ്കില്‍ നമുക്ക് ശ്വസിക്കാനെങ്കിലും കഴിയുമായിരുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹിനിവാസികള്‍ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഇന്ദോറില്‍ ജിലേബി തിന്നുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിന് ആം ആദ്മി പാര്‍ട്ടിയുടെ രൂക്ഷമായ പരിഹാസത്തിന് ഇരയായ ന്യൂഡല്‍ഹി എം.പി. ഗൗതം ഗംഭീര്‍ ഒടുവില്‍ മറുപടിയുമായി രംഗത്ത്.

To advertise here, Contact Us

ഞാന്‍ ജിലേബി കഴിച്ചതുകൊണ്ടാണ് ഡല്‍ഹിയില്‍ മലിനീകരണം ഉണ്ടായതെങ്കില്‍ ജിലേബി ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്-വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ ലോക്‌സഭാംഗം കൂടിയായ ഗംഭീര്‍ പറഞ്ഞു.

അവര്‍ പത്ത് മിനിറ്റിനുള്ളില്‍ തന്നെ എന്നെ ട്രോള്‍ ചെയ്തുതുടങ്ങിയിരുന്നു. ഇത്രയും പരിശ്രമം മലിനീകരണം കുറയ്ക്കുന്ന കാര്യത്തില്‍ അവര്‍ നടത്തിയിരുന്നെങ്കില്‍ നമുക്ക് ശ്വസിക്കാനെങ്കിലും കഴിയുമായിരുന്നു. എന്നെ എന്റെ പ്രവൃത്തിയുടെ പേരിലാണ് വിലയിരുത്തേണ്ടത്. അല്ലാതെ മുഖ്യമന്ത്രിയുടെ പിണിയാളുകളുടെ കുപ്രചരണങ്ങളുടെ അടിസ്ഥാനത്തിലല്ല-ഗംഭീര്‍ പറഞ്ഞു.

ഡെല്‍ഹിയിലെ മലിനീകരണ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ഗംഭീറിനെ ട്രോളി ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നത്. ഗംഭീറിന്റെ ഫോട്ടോ പതിച്ച കാണ്‍മാനില്ല എന്ന പോസ്റ്റര്‍ വ്യാപകമായി നിരന്നിരുന്നു ഡെല്‍ഹിയില്‍. ഈ ഫോട്ടോയില്‍ കാണുന്ന ആളെ കണ്ടുവോ? ഇയാള്‍ ഇന്ദോറില്‍ ജിലേബി കഴിച്ചുകൊണ്ടിരിക്കുകയാണ്. മുഴുവന്‍ ഡല്‍ഹിയും അയാളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

ഡെല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഇരുപത്തിയെട്ടംഗ പാര്‍ലമെന്ററി പാനലിന്റെ യോഗത്തില്‍ നാല് എം.പിമാര്‍ മാത്രമാണ് പങ്കെടുത്തത്. സമിതിയില്‍ അംഗമായ ഗംഭീര്‍ ഇന്ദോറില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കമന്റേറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇതിന്റെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് ട്രോളിന് വഴിവച്ചത്. വി.വി. എസ്. ലക്ഷ്മണനാണ് ഇവര്‍ ജിലേബി കഴിക്കുന്നതിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഇതിനെ തുടര്‍ന്ന് യോഗം നടന്നില്ല. ഇതിനെ തുടര്‍ന്നാണ് പരിഹാസവുമായി എ.എ.പി രംഗത്തുവന്നത്.

Content Highlights: Gautam Gambhir, Jelebi, India Bangladesh Test, Cricket, New Delhi Pollution

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us