അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടെയും ഒന്നാം വിവാഹ വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പരസ്പരം ആശംസകള്‍ അറിയിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും തന്നെ മാറ്റി മറിച്ചത് അനുഷ്‌കയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കോലി. ടിപ്പിക്കല്‍ ഉത്തരേന്ത്യന്‍ മനോഭാവമുണ്ടായിരുന്ന തന്നെ മാറ്റിയെടുത്തത് അനുഷ്‌കയാണെന്ന് ഫോക്സ് ന്യൂസിനായി ആദം ഗില്‍ക്രിസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു.
ഉത്തരേന്ത്യയിലെ ഒരു സാധരണ കുടുംബത്തില്‍ നിന്നു വന്ന തനിക്ക് പൊതു കാര്യങ്ങളെക്കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. എന്നാല്‍, അനുഷ്‌ക വന്നതോടെ അതിനു മാറ്റം വന്നു. അനുഷ്‌കയുടെ ജീവിതം ഏറെ വ്യത്യസ്തമായിരുന്നു. പ്രതിസന്ധികളെ മറികടന്ന്, തന്റേതായ കാഴ്ചപ്പാട് രൂപപ്പെടുത്തിയാണ് അനുഷ്‌ക വരുന്നത്. അക്കാര്യം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നെന്നും കോലി ചൂണ്ടിക്കാട്ടി.
കാര്യങ്ങളെ പ്രാക്ടിക്കലായി കാണുന്നയാളായിരുന്നില്ല താന്‍. അത് മാറ്റിയത് അനുഷ്‌കയാണ്. അനുഷ്‌കയില്‍ നിന്ന് താന്‍ പലതും പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: i wasn't very practical my wife changed all that virat kohli