ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ്ിന് മുമ്പേയുള്ള ഒഴിവ് ദിവസങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. കഴിഞ്ഞ ദിവസം ശിഖര്‍ ധവാന്‍ ഒരു ആഘോഷത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ധവാനും കുടുംബവും കോലിക്കും അനുഷ്‌കയ്ക്കുമൊപ്പം നില്‍ക്കുന്നതായിരുന്നു ചിത്രത്തിലുള്ളത്.
ഇപ്പോള്‍ കോലിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അനുഷ്‌കയോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടയില്‍ കോലിയെടുത്ത സെല്‍ഫിയാണ് ആ ചിത്രം. എന്നാല്‍ അതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൊടുത്ത ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തത്. ഏറ്റവും പ്രിയപ്പെട്ടവളോടൊപ്പം ഭക്ഷണം കഴിക്കുന്നു എന്നായിരുന്നു ക്യാപ്ഷന്‍.
വെള്ളിയാഴ്ച്ച രാത്രി പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് ഇതുവരെ 17 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ഏഴായിരത്തിലധികം കമന്റുകളും വന്നിട്ടുണ്ട്.
Content Highlights: How Sweet Is Virat Kohli's Caption For Selfie With Anushka Sharma