ധോനി റണ്‍ഔട്ടായ സങ്കടം സഹിക്കാനായില്ല; അമ്പയര്‍ ആത്മഹത്യ ചെയ്യുമെന്ന് കുഞ്ഞ്ആരാധകന്‍


1 min read
Read later
Print
Share

നിര്‍ണായക ഘട്ടത്തില്‍ ധോനി പുറത്തായതോടെ ചെന്നൈ പരുങ്ങലിലായി. വാട്‌സണും ചെന്നൈയെ രക്ഷിക്കാനായില്ല.

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഐ.പി.എല്‍ ഫൈനലില്‍ എം.എസ് ധോനിയുടെ റണ്‍ഔട്ട് ഏറെ ചര്‍ച്ചയായതാണ്. മത്സരഫലം തന്നെ നിര്‍ണയിക്കുന്നതില്‍ ഈ റണ്‍ഔട്ട് പങ്ക് വഹിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടത്തില്‍ ധോനി പുറത്തായതോടെ ചെന്നൈ പരുങ്ങലിലായി. വാട്‌സണും ചെന്നൈയെ രക്ഷിക്കാനായില്ല.

ധോനിയുടെ ഔട്ട് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അത് റണ്‍ഔട്ട് അല്ലെന്ന് ഒരു കൂട്ടം ആരാധകര്‍ ഇപ്പോഴും വാദിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ധോനി പുറത്തായപ്പോഴുള്ള ചെന്നൈയുടെ ഒരു
കുഞ്ഞ്‌ ആരാധകന്റെ സങ്കടവും വൈറലാകുകയാണ്. ധോനി റണ്‍ഔട്ടായപ്പോള്‍ പുതപ്പ് കൊണ്ടുമൂടി കട്ടിലില്‍ കിടന്ന് കരയുന്ന ഒരു കുഞ്ഞ്‌ ആരാധകനാണ് വീഡിയോയിലുള്ളത്.

ധോനി ഔട്ട് അല്ലെന്നും അമ്പയര്‍ തെറ്റായി വിളിച്ചതാണെന്നും തമിഴില്‍ പറഞ്ഞ് കുട്ടി കരയുന്നുണ്ട്. ഇത് ഒത്തുകളിയാണെന്ന് പറഞ്ഞ് ആരോ ഈ ആരാധകനെ ആശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്പയര്‍ 'തനി മുട്ടാളന്‍' എന്ന് വിളിച്ച് ഈ കുഞ്ഞ് ആരാധകന്‍ ചീത്ത പറയുന്നതും വീഡിയോയില്‍ കാണാം. തെറ്റായ തീരുമാനം എടുത്തതിലെ കുറ്റബോധത്തില്‍ അമ്പയര്‍ ആത്മഹത്യ ചെയ്യുമെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

Content Highlights: Heartbroken CSK fan cries after MS Dhoni’s game changing run out in the final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram