കണ്ണീരോടെ ജോര്‍ജിന, കൈകളുയര്‍ത്തി ആര്‍ത്തുവിളിച്ച് റൊണാള്‍ഡോ ജൂനിയര്‍


1 min read
Read later
Print
Share

ചരിത്ര നിമിഷം കാണാന്‍ ഗാലറിയില്‍ ജോര്‍ജിനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറുമുണ്ടായിരുന്നു

ടുറിന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോളില്‍ സന്തോഷക്കണ്ണീരുമായി ഭാര്യ ജോര്‍ജിന റോഡ്രിഗസ്. ചൊവ്വാഴ്ച്ച രാത്രി അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ്‌ മത്സരത്തില്‍ ടൂറിനിലെ അലിയന്‍സ് സ്‌റ്റേഡിയത്തിലായിരുന്നു ക്രിസ്റ്റിയാനോ ചരിത്രമെഴുതിയത്. ഈ നിമിഷം കാണാന്‍ ഗാലറിയില്‍ ജോര്‍ജിനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറുമുണ്ടായിരുന്നു.

കൈകളുയര്‍ത്തി ഉറക്കെ ആര്‍ത്തുവിളിച്ചായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ആഘോഷം. 86-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ ഗോള്‍കീപ്പര്‍ ഒബ്‌ളക്കിനെ കബളിപ്പിച്ച് ക്രിസ്റ്റ്യാനോയെടുത്ത പെനാല്‍റ്റി വലയില്‍ കുരുങ്ങിയതോടെ ക്രിസ്റ്റ്യാനോ ജൂനിയര്‍ ആര്‍ത്തുവിളിക്കുകയായിരുന്നു.അച്ഛന്റെ അതേ പിന്തുടരുന്ന എട്ടു വയസ്സുകാരന്‍ യുവന്റസിന്റെ ജൂനിയര്‍ ടീമിലാണ് കളിക്കുന്നത്.

മത്സരശേഷം ജോര്‍ജിന റോണോയ്ക്ക് അഭിനന്ദനമറിയിച്ചു. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിലൂടെയായിരുന്നു ഇത്. 'നിന്റെ ആത്മസമര്‍പ്പണത്തിന്റെ ഫലമാണിത്. നീ ഇത് അര്‍ഹിക്കുന്നു. ഫുട്‌ബോള്‍ ലോകം നിന്റേതാണ്. അതുകൊണ്ടാണ് ദൈവം നിനക്ക് ആ ഗോളുകള്‍ നല്‍കിയത്. ദൈവത്തിന് എല്ലാം അറിയാം. ചെയ്യുന്ന കര്‍മത്തിനുള്ള ഫലം' ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം കുട്ടിയായിരുന്നപ്പോഴുള്ള ക്രിസ്റ്റ്യാനോയുടെ ഒരു ചിത്രവുമുണ്ട്.

Content Highlights: Georgina Rodriguez cries tears of joy after watching boyfriend Cristiano Ronaldo complete his hat trick

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram