ധാക്ക: ബാറ്റില്‍ തട്ടാതെ വിക്കറ്റിനു മുന്നിലായി പാഡില്‍ കൊള്ളാറുളള പന്തിലാണ് ബാറ്റ്‌സ്മാന്‍മാര്‍ എല്‍.ബി.ഡബ്ല്യു ആയി പുറത്താകാറുളളത്. എന്നാല്‍ പാഡിന്റെ ഏഴയലത്തുകൂടി പോകാത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായാലോ.
കഴിഞ്ഞ ദിവസം ധാക്കയിലെ ഷേരാ-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ്-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 മത്സരത്തിനിടെയാണ് ഈ വിവാദ സംഭവം. ബംഗ്ലാദേശ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയതായിരുന്നു വിന്‍ഡീസ്.
എവിന്‍ ലൂയിസിനെതിരേ അബു ഹൈദര്‍ റോണി എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിലാണ് എല്‍.ബി.ഡബ്ല്യു അപ്പീല്‍ വന്നത്. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അമ്പയറുടെ വിരലുയര്‍ന്നു. മൈതാനം വിടാനൊരുങ്ങിയ ലൂയിസിനെ മറുവശത്തുണ്ടായിരുന്ന ഷായ് ഹോപ്പ് തടയുകയും തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
റീപ്ലേയില്‍ റോണിയുടെ പന്ത് ലൂയിസിന്റെ പാഡിലൊന്ന് തട്ടിയിട്ടുപോലുമുണ്ടായിരുന്നില്ല. ബാറ്റിന്റെ അടിഭാഗത്താത്താണ് പന്ത് കൊണ്ടത്. ജീവന്‍ തിരിച്ചു കിട്ടയ ലൂയിസിന് പക്ഷേ അധികം ആയുസുണ്ടായിരുന്നില്ല. ഒരു റണ്‍ മാത്രമെടുത്ത ലൂയിസിനെ റോണി തന്നെ മൂന്നാം ഓവറില്‍ പുറത്താക്കി. മത്സരം 36 റണ്‍സിന് വിന്‍ഡീസ് തോല്‍ക്കുകയും ചെയ്തു.
Content Highlights: evin lewis escapes bizarre dismissal after umpiring howler