ഇന്‍ഡോര്‍: ഐ.പി.എല്‍ മത്സരത്തിനിടെയുള്ള ചിയര്‍ലീഡേഴ്‌സിന്റെ നൃത്തം ഒഴിവാക്കി രാമനെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാനങ്ങള്‍ വെയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങ്.
ടിട്വന്റി ടൂര്‍ണമെന്റില്‍ നിന്ന് ചിയര്‍ലീഡേഴ്‌സിനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്‍ഡോറില്‍ നടക്കുന്ന ഐ.പി.എല്‍ മത്സങ്ങളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കൊടുക്കരുതെന്നും ദിഗ്‌വിജയ് സിങ്ങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനോട് പറഞ്ഞു.
''വിനോദ നികുതിയില്‍ നിന്ന് ഐ.പി.എല്‍ ഒഴിവാക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ചിയര്‍ലീഡേഴ്‌സിനെ ഒഴിവാക്കുന്ന കാര്യം ഞാന്‍ ശിവരാജ് സിങ്ങ് ചൗഹാനോട് പറഞ്ഞിട്ടുണ്ട്. ഫോറും സിക്‌സും അടിക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴും ഭക്തിഗാനങ്ങള്‍ വെയ്ക്കട്ടെ. ചിയല്‍ലീഡേഴ്‌സിന് പകരം അതാണ് നല്ലത്''ദിഗ്‌വിജയ് സിങ്ങ് വ്യക്തമാക്കി.
അടുത്ത മാസം ഇന്‍ഡോറില്‍ മൂന്ന് ഐ.പി.എല്‍ മത്സരങ്ങളാണ് നടക്കുക. ഏപ്രില്‍ 8, 10, 20 ദിവസങ്ങളിലായി ഹോള്‍ക്കാര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.