ഇംഗ്ലണ്ട് ടീമിന്റെ പരിശീലന സ്ഥലത്ത് അപ്രതീക്ഷിത അതിഥി; പണികിട്ടിയത് താരങ്ങള്‍ക്ക് !


1 min read
Read later
Print
Share

മത്സരം നടക്കുന്ന കാന്‍ഡിയിലെ പല്ലേക്കല്ലെ സ്റ്റേഡിയത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥി ഇംഗ്ലണ്ട് ടീമിന്റെ പരിശീലനം മുടക്കി.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി അവരുടെ നാട്ടിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം. ആദ്യ രണ്ട് ഏകദിനങ്ങള്‍ മഴയില്‍ ഒലിച്ചു പോയതിനു ശേഷം മൂന്നാം ഏകദിനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ടീം അംഗങ്ങള്‍.

എന്നാല്‍ മത്സരം നടക്കുന്ന കാന്‍ഡിയിലെ പല്ലേക്കല്ലെ സ്റ്റേഡിയത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥി ഇംഗ്ലണ്ട് ടീമിന്റെ പരിശീലനം മുടക്കി. ഒരു മൂര്‍ഖനാണ് ഇംഗ്ലണ്ട് ടീം പരിശീലനം നടത്താനിറങ്ങവെ ഗ്രൗണ്ടിനടുത്തേക്ക് എത്തിയത്.

ഗ്രൗണ്ടിനടുത്തു കണ്ട മൂര്‍ഖനെ ഗ്രൗണ്ട് ജീവനക്കാര്‍ പിടികൂടാന്‍ ശ്രമിക്കുന്ന വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരവും മഴമൂലം മുടങ്ങിയപ്പോള്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച നടക്കും.

Content Highlights: cobra snake england cricket team practice session kandy sri lanka

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram