ന്യൂഡല്‍ഹി: ഡിസംബര്‍ 11നാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹവും വിവാഹ സത്കാരവും മധുവിധുവും കഴിഞ്ഞ് കോലി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ പരമ്പരയില്‍ കളിക്കുകയും ചെയ്തു.
എന്നാല്‍ അഞ്ചു റണ്‍സിന് പുറത്തായ കോലിക്ക് ഇന്ത്യന്‍ മണ്ണിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കേപ്ടൗണില്‍ കഴിഞ്ഞില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അനുഷ്‌കയ്ക്ക് എതിരെ തിരിയുകയായിരുന്നു.
കോലിയുടെ ഹണിമൂണിപ്പോഴാണ് ഔദ്യോഗികമായി അവസാനിച്ചതെന്നും അനുഷ്‌ക ഭാഗ്യമില്ലാത്തവളുമാണെന്നാണ് ആരാധകരുടെ പരിഹാസം. അനുഷ്‌കയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കാതെ മത്സരത്തില്‍ ശ്രദ്ധിക്കൂ എന്നായിരുന്നു മറ്റൊരു ഉപദേശം.