ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ന്യൂഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ പേരിലാണ് ഇനി ഫിറോസ് ഷാ കോട്‌ല അറിയപ്പെടുക. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിങ് ഓഡിറ്റോറിയത്തിലായിരുന്നു ഈ പുനർനാമകരണ ചടങ്ങ് നടന്നത്.
അതിനോടൊപ്പം സ്റ്റേഡിയത്തിലെ പുതിയ പവലിയന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരും നല്‍കിയിരുന്നു. ഈ ചടങ്ങിന് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയുമടക്കം നിരവധി താരങ്ങള്‍ പങ്കെടുത്തു. മുന്‍ കായികമന്ത്രി രാജ്യവര്‍ദ്ധ സിങ്ങ് റാത്തോഡ്, ബി.ജെ.പി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.
ഇതിനിടയിലുള്ള കോലിയും അനുഷ്‌കയും തമ്മിലുള്ള ഒരു സ്‌നേഹ നിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോലിയുടെ കൈ കോര്‍ത്തുപിടിച്ച് അനുഷ്‌ക ചുംബിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. അച്ഛന്‍ മരിച്ചിട്ടും രഞ്ജി ട്രോഫിയിൽ ഡൽഹിക്കു വേണ്ടി കളിക്കാനിറങ്ങിയ കോലിയുടെ അര്‍പ്പണമനോഭാവത്തേയും ധീരതയേയും കുറിച്ച് അരുണ്‍ ജെയ്റ്റ്‌ലി എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ്മ ചൂണ്ടിക്കാണിച്ചപ്പോള്‍ കോലിയുടെ കണ്ണുകള്‍ നിറഞ്ഞു. ഈ സമയത്താണ് അനുഷ്‌ക കോലിയെ ചുംബനത്തിലൂടെ ആശ്വസിപ്പിച്ചത്.
Content Highlights: Anushka Sharma showers Virat Kohli with kisses