മുംബൈ: നിങ്ങള്‍ക്ക് ഭര്‍ത്താവിനെ മിസ് ചെയ്താല്‍ എന്തു ചെയ്യും? ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ അതിനൊരു വഴി കണ്ടെത്തിയിട്ടുണ്ട്. വിരാട് കോലിയുടെ ടി-ഷര്‍ട്ട് എടുത്ത് അണിഞ്ഞാണ് കോലി അടുത്തില്ലാത്തതിന്റെ സങ്കടം അനുഷ്‌ക മായ്ച്ചുകളഞ്ഞത്.
ചൊവ്വാഴ്ച്ച രാത്രി വിമാനത്താവളത്തില്‍ വെച്ചാണ് കോലിയുടെ ടി-ഷര്‍ട്ട് അണിഞ്ഞ അനുഷ്‌കയെ ആരാധകര്‍ കണ്ടത്. നേരത്തെ ഇതേ ടി-ഷര്‍ട്ട് ഇട്ട് കോലി ജിമ്മില്‍ പരിശീലനം നടത്തിയിരുന്നു. അനുഷ്‌കയ്ക്ക് കോലിയോടുള്ള സ്‌നേഹത്തെ വാഴ്ത്തിയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവെയ്ക്കുന്നത്. സ്‌നേഹമുള്ള ഭാര്യമായാല്‍ ഇങ്ങനെ വേണമെന്ന് ആരാധകര്‍ പറയുന്നു.
ഇറ്റലിയില്‍ വെച്ച് കഴിഞ്ഞ ഡിസംബറിലാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായത്. നിലവില്‍ ഐ.പി.എല്ലിന്റെ തിരക്കിലാണ് വിരാട് കോലി. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീം ക്യാപ്റ്റനായ കോലി എപ്പോഴും ടീമിനൊപ്പമാണ്.
Content Highlights: Anushka Sharma Rocks Husband Virat Kohli's T-Shirt Yet Again