ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കോലിയും അനുഷ്‌കയും


1 min read
Read later
Print
Share

അവധി ദിവസങ്ങള്‍ ആഘോഷിക്കാനായി ഭൂട്ടാനില്‍ ട്രക്കിങ്ങിന് പോയപ്പോള്‍ രണ്ട് ടൂറിസ്റ്റുകളെപ്പോലെ ഇരുവര്‍ക്കും കാഴ്ച്ചകള്‍ കണ്ടുനടക്കാനായി.

ന്യൂഡല്‍ഹി: ലോകത്ത് എവിടെപ്പോയാലും അനുഷ്‌ക ശര്‍മ്മയേയും വിരാട് കോലിയേയും ആളുകള്‍ തിരിച്ചറിയാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും സ്വകാര്യത നഷ്ടപ്പെടുന്ന നിമിഷങ്ങളാകും ഇത്. ആള്‍ക്കൂട്ടത്തിനിടയില്‍ ആരുമറിയാതെ നടക്കാന്‍ പലപ്പോഴും കോലിയും അനുഷ്‌കയും ആഗ്രഹിച്ചിട്ടുണ്ടാകും.

ആ ആഗ്രഹം നടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. അവധി ദിവസങ്ങള്‍ ആഘോഷിക്കാനായി ഭൂട്ടാനില്‍ ട്രക്കിങ്ങിന് പോയപ്പോള്‍ രണ്ട് ടൂറിസ്റ്റുകളെപ്പോലെ ഇരുവര്‍ക്കും കാഴ്ച്ചകള്‍ കണ്ടുനടക്കാനായി. ഈ സന്തോഷം അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ ഒരു കുറിപ്പിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

ട്രക്കിങ്ങിനിടയില്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ തങ്ങിയപ്പോഴുള്ള അനുഭവമാണ് അനുഷ്‌ക എഴുതിയത്. ആ വീട്ടിലുണ്ടായിരുന്ന നാല് മാസം പ്രായമായ പശുക്കിടാവിനെ ഓമനിച്ചതിനെ കുറിച്ചും അനുഷ്‌ക കുറിപ്പില്‍ വിവരിക്കുന്നുണ്ട്. കോലി പശുക്കിടാങ്ങളെ താലോലിക്കുന്നതിന്റെ ചിത്രവും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സ്‌നേഹം സ്‌നേഹത്തെ തിരിച്ചറിയുന്നു എന്ന ക്യാപ്ഷനോടെയാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. കോലിയുടെ 31-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായിരുന്നു ഈ ഭൂട്ടാന്‍ യാത്ര.

Content Highlights: Anushka Sharma Bhutan Vacation With Virat Kohli

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram