സിഡ്‌നി: നാലാം ടെസ്റ്റില്‍ ഗ്രൗണ്ടിലെ ഇന്ത്യന്‍ താരങ്ങള്‍ ഋഷഭ് പന്തും ചേതേശ്വര്‍ പൂജാരയും ആയിരുന്നെങ്കില്‍ ഗാലറിയിലെ താരമായത് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയാണ്. സിഡ്‌നിയിലെ ഗാലറിയില്‍ അനുഷ്‌കയെ വിടാതെ ക്യാമറക്കണ്ണുകളുണ്ടായിരുന്നു. അതില്‍ പതിഞ്ഞതാകട്ടെ ബോളിവുഡ് സുന്ദരിയുടെ മനോഹരമായ ഭാവങ്ങളും.
മത്സരത്തിനിടെ കൈയടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ വൈറലാണ്. ഒപ്പം നാണം വരുമ്പോഴെന്നപോലെ കണ്ണുപൊത്തിപ്പിടിക്കുന്നുമുണ്ട് അനുഷ്‌ക. ഇതിനടിയില്‍ കോലിക്കൊപ്പമുള്ള ഒരു ചിത്രവും ബോളിവുഡ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'നീ എന്നെ എപ്പോഴും സന്തോഷവതിയാക്കുന്നു' എന്ന കുറിപ്പോടെ കോലിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് ഈ ചിത്രം.
കഴിഞ്ഞ ഐ.പി.എല്ലില്‍ ഗാലറിയില്‍നിന്ന് കോലിക്ക് ചുംബനം നല്‍കുന്ന അനുഷ്‌കയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 23-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ സമയത്തും ഗാലറിയില്‍നിന്ന് എഴുന്നേറ്റ് അനുഷ്‌ക കോലിക്ക് ചുംബനം നല്‍കിയിരുന്നു.
Content Highlights: Anushka Sharma at Sydney Test Virat Kohli makes her a happy girl