കോലിയുടെ കൈ പിടിച്ച് അനുഷ്‌ക കാടിനുള്ളിലേക്ക്; ഇവള്‍ എന്റേതെന്ന് കോലി


1 min read
Read later
Print
Share

ന്യൂസീലന്‍ഡില്‍ നിന്നെടുത്തതാണ് ഈ ചിത്രങ്ങള്‍

ക്രിക്കറ്റും ഷൂട്ടിങ്ങുമൊഴിഞ്ഞ ഇടവേളയില്‍ യാത്രകള്‍ ആസ്വദിക്കുകയാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ഇത്തവണ കാടിന്റെ പച്ചപ്പ് തേടിയായിരുന്നു ഇരുവരുടേയും യാത്ര. ഇരുവരും ഈ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

കോലിയുടെ കൈയും പിടിച്ച് കാടിനുള്ളിലേക്ക് പോകുന്ന അനുഷ്‌കയാണ് ഒരു ചിത്രത്തിലുള്ളത്. 'എന്റ സ്വന്തം' എന്ന കുറിപ്പോടെയാണ് കോലി ഈ ചിത്രം പോസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തില്‍ ഇരുവരും ഒരു ഹെലികോപ്റ്ററിനു മുന്നില്‍ നില്‍ക്കുന്നതാണുള്ളത്. ന്യൂസീലന്‍ഡില്‍ നിന്നെടുത്തതാണ് ഈ ചിത്രങ്ങള്‍.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ന്യൂസീലന്‍ഡ് പര്യടനത്തിലും കോലിക്കൊപ്പം അനുഷ്‌കയുമുണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ കോലി ചരിത്ര വിജയം അനുഷ്‌കയ്‌ക്കൊപ്പമാണ് ആഘോഷിച്ചത്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിനെതിരായ മൂന്ന് ഏകദിനങ്ങളും കോലി കളിച്ചു. തുടര്‍ന്ന് ബി.സി.സി.ഐ കോലിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

Content Highlights: Anushka Sharma and Virat Kohli Travel Goals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

ആ 40 മിനിറ്റിനുള്ളിൽ ഗാംഗുലി എന്റെ ഹൃദയം കീഴടക്കി; മുൻ പാക് താരം

Dec 26, 2019


mathrubhumi

1 min

ഹാര്‍ദിക് പാണ്ഡ്യയുമായുള്ള വിവാഹം; ഇഷ മറുപടി പറയുന്നു

Aug 5, 2018