വിരാട് കോലി-അനുഷ്‌ക ശര്‍മ്മ ഹണിമൂണിന്റെ ആദ്യ ചിത്രം പുറത്തുവന്നു. റോമില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന താരദമ്പതികള്‍ മഞ്ഞുമലയില്‍ നിന്നെടുത്ത സെല്‍ഫിയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. അനുഷ്‌ക തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്തു.
'ഞങ്ങളിപ്പോള്‍ സ്വര്‍ഗത്തിലാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു അനുഷ്‌കയുടെ പോസ്റ്റ്. ഇരുവരും ജാക്കറ്റിട്ടിരിക്കുന്ന സെല്‍ഫിയെടുത്തത് വിരാട് കോലിയാണ്. ഡിസംബര്‍ 11ന് ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോര്‍ട്ടില്‍ പാരമ്പര്യ രീതിയിലായിരുന്നു കോലി-അനുഷ്‌ക വിവാഹം.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രി അനുഷ്‌കയുടെ കുടുംബം മുംബൈയിലേക്കും കോലിയുടെ കുടുംബം ഡല്‍ഹിയിലേക്കും തിരിച്ചുപോന്നിരുന്നു. എന്നാല്‍ കോലിയും അനുഷ്‌കയും ഹണിമൂണ്‍ ആഘോഷിക്കാന്‍ ഇറ്റലിയില്‍ തങ്ങുകയായിരുന്നു. ഡിസംബര്‍ 21ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന വിവാഹസത്കാരത്തിന് മുമ്പ് ഇരുവരും ഇന്ത്യയിലെത്തും. ഡിസംബര്‍ 26ന് മുംബൈയിലും വിവാഹ സത്ക്കാരം നടക്കും.