ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ പങ്കെടുത്ത വിരാട് കോലി-അനുഷ്‌ക ശര്‍മ്മ വിവാഹ സത്കാരത്തില്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നത് ഒരു കുഞ്ഞുതാരമാണ്. ശിഖര്‍ ധവാന്റെ മകന്‍ സൊരാവര്‍. ഇറ്റലിയിലെ വിവാഹത്തിന് ശേഷം ഡല്‍ഹിയിലെ താജ് പാലസില്‍ ഒരുക്കിയ രാജകീയ വിരുന്നിലായിരുന്നു സരോവര്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായത്.
വിരുന്നിന്റെ തിരക്കിനിടയിലും സൊരാവറിനെ മടിയില്‍ വെച്ചുറക്കുന്ന അനുഷ്‌കയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. എല്ലാവരുടെയും മനം കവരുന്നതാണ് ഈ ചിത്രം. സൊരാവറിനെയെടുത്ത് കോലിയും ഒപ്പം ധവാനും നൃത്തം ചെയ്യുന്ന വീഡിയോയും കാണാം.
ഭാര്യ ആയിഷേയ്ക്കും മക്കള്‍ക്കുമൊപ്പമാണ് ധവാന്‍ വിവാഹ സത്കാരത്തിനെത്തിയത്. മോദിയെക്കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും ചടങ്ങിനെത്തിയിരുന്നു. കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
സബ്യാസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിഞ്ഞാണ് കോലിയും അനുഷ്‌കയും ചടങ്ങിനെത്തിയത്. ഡിസംബര്‍ 26ന് മുംബൈയില്‍ വീണ്ടും വിവാഹ സത്കാരം നടക്കുന്നുണ്ട്. ഇതിനായി ഇരുവരും മുംബൈയിലെത്തി. ക്രിക്കറ്റ് താരങ്ങള്‍ക്കായാണ് ഈ സത്കാരം.