ന്യൂഡല്‍ഹി: ഇറ്റലിയിലെ വിവാഹവും ഹണിമൂണുമെല്ലാം കഴിഞ്ഞ് താരദമ്പതികളായ അനുഷ്‌കയും വിരാട് കോലിയും ഇന്ത്യയില്‍ തിരിച്ചെത്തി. ന്യൂഡല്‍ഹിയിലെ കോലിയുടെ വീട്ടിലാണ് ഇരുവരുമെത്തിയത്.
കോലിയും അനുഷ്‌കയും കോലിയുടെ സഹോദരി ഭാവ്‌നയുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ശെര്‍വാണിയണിഞ്ഞ് കോലിയും പിങ്ക് ചുരിദാര്‍ അണിഞ്ഞ അനുഷ്‌കയുമാണ് ചിത്രത്തിലുള്ളത്. ഇത് നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹ സത്ക്കാരം വ്യാഴാഴ്ച്ച നടക്കും. അതിനുശേഷം ഡിസംബര്‍ 26ന് ക്രിക്കറ്റിലെയും ബോളിവുഡിലെയും താരങ്ങള്‍ക്ക് മറ്റൊരു സത്കാരവും സംഘടിപ്പിക്കുന്നുണ്ട്. വിവാഹത്തിന് പിന്നാലെ അനുഷ്‌ക കോലിയുമൊത്ത് ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
What a dream wedding!
Here are all the inside videos from the #Virushka wedding. pic.twitter.com/pNnbVWKBSt
— Filmfare (@filmfare) December 12, 2017