ഈ നിമിഷത്തില്‍ ലോകത്തെ ഏറ്റവും സന്തോഷവതിയായ ഭാര്യ ഒരുപക്ഷേ അനുഷ്‌കാ ശര്‍മ്മയാകും. ഭര്‍ത്താവിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നവള്‍. സിഡ്‌നിയില്‍ ഇന്ത്യ ചരിത്രമെഴുതിയതിന് പിന്നാലെ അനുഷ്‌ക ശര്‍മ്മയും ടീമിനൊപ്പം വിജയത്തില്‍ പങ്കുചേര്‍ന്നു.
കോലിയോടുള്ള സ്‌നേഹം മുഴുവന്‍ അനുഷ്‌കയുടെ കണ്ണുകളിലുണ്ടായിരുന്നു. കോലിയുടെ കണ്ണുകളിലേക്ക് അനുഷ്‌ക നോക്കുന്ന വീഡിയോ കണ്ടാല്‍ ഭര്‍ത്താവിന്റെ നേട്ടത്തില്‍ അവര്‍ എത്രത്തോളം അഭിമാനിക്കുന്നുണ്ടെന്ന് മനസ്സിലാകും.
കോലിയോടൊപ്പം ഗ്രൗണ്ടിലൂടെ നടന്ന് ആരാധകരെ അഭിവാദ്യം ചെയ്തും കോലിയെ കെട്ടിപ്പിടിച്ചുമായിരുന്നു അനുഷ്‌കയുടെ സന്തോഷപ്രകടനം. വന്നു, കീഴടക്കി എന്ന കുറിപ്പോടെ ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനും ബോളിവുഡ് താരം മറന്നില്ല.
Content Highlights: Anushka Looking Into Kohli's Eyes After Historic Win